Wednesday, June 1, 2011

മടക്കയാത്ര


ഇരുട്ടിന്റെ പുതപ്പിട്ട റോഡിലൂടെ ബസ് ആടിയുലഞ്ഞു ഓടിക്കൊണ്ടിരുന്നു. പുറത്തു ഇടയ്ക്കിടെ മിന്നി മറയുന്ന മിന്നാമിന്നികലായിരുന്നു ദിശ കാണിച്ചിരുന്നത്.ബസ്സില്‍ അവളുടെ മുന്നിലായി സ്കൂള്‍ യുനിഫോമിട്ട ഒരു പെണ്‍കുട്ടിയും ഒരു യുവാവും മാത്രമായിരുന്നു യാത്രക്കരായുണ്ടായിരുന്നത്.ബസ്സിനകത്തേക്ക് മിന്നിപ്പരന്നു വന്ന മിന്നിമിന്നിയ് കൈ നീട്ടി പിടിക്കാന്‍ നോക്കുന്നു ആ പെണ്‍കുട്ടി.യുവാവ് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയാണെന്ന് തോന്നുന്നു.പിറകിലത്തെ സീറ്റില്‍ കണ്ടക്ടര്‍ അന്നത്തെ ചില്ലറ എണ്ണുന്നു.

മഴച്ചാറ്റല്‍ ബസിനുള്ളിലേക്ക് വീശാന്‍ തുടങ്ങിയപ്പോള്‍ ഷട്ടര്‍ താഴ്ത്തിയിട്ടു.എവിടെക്കനെന്നു അറിയാത്ത യാത്രയാനവളുടെത്.ലാസ്റ്റ് സ്റ്റോപ്പില്‍ ഇറങ്ങണം;അത്രയേ കരുതുന്നുള്ളൂ. അവള്‍ സ്സീട്ടിലേക്ക് ചാരി കണ്ണുകള്‍അടച്ചു.ആരും അറിയാത്ത ഏതെങ്കിലും നാട്ടിലെത്തണം. സ്റ്റാന്‍ഡില്‍ നിന്നും ഏറ്റവും ദൂരെ തന്നെ പോകുന്ന ബസ് പിടിച്ചത് അതായിരുന്നു.മൂന്നു ബസ്സുകള്‍ മാറി മാറി പകല്‍ മുഴുവന്‍ യാത്ര ചെയ്തതിന്റെ ക്ഷീണം നല്ലവണ്ണം ഉണ്ട്.

ഇരുപതാം വയസ്സില്‍ കാമുകന്റെ കൂടെ നാട് വിട്ടത് നാട്ടില്‍ നല്ല ഒരു ജീവിതം കേട്ടിപടുക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന് അവന്‍ പറഞ്ഞത് കൊണ്ട് മാത്രംആയിരുന്നു.അറിയാത്ത നാട്ടില്‍ പോയി ജീവിക്കാം. അങ്ങനെയാണ് മംഗലാപുരത്ത് എത്തിയത്.ഇരുട്ടുനതിനു മുന്നേ വരാം എന്ന് പറഞ്ഞു അവന്‍ ഇറങ്ങി പോയി;പണി എന്തെങ്കിലും കിട്ടുമായിരിക്കും....ഇരുട്ട് ആകുന്നതിനു മുന്നേ വന്നു....പക്ഷെ അത് അവന്‍ ആയിരുന്നില്ല.അവള്‍ക്കരിയാത്ത ഏതോ ഭാഷ സംസാരിക്കുന്ന തല നിറയെ പൂ ചൂടിയ ഒരു തടിച്ച സ്ത്രീ.കൂടെ ഒരു വാതരോഗിയെ പോലെ ഉള്ള പുരുഷനും.ആ സ്ത്രീ പറഞ്ഞത് അയാള്‍ അവള്‍ക്കു മനസ്സിലാകി കൊടുത്തു.രൂപ പത്തായിരം വാങ്ങി അവളെ അവര്‍ക്ക് വിറ്റ് ഉച്ചക്ക് മുന്നേ അവന്‍ നാട് വിട്ടത്രേ.അവരുടെ കൂടെ പോകാന്‍ വിസ്സമ്മതിച്ചു;എതിര്‍ത്ത്.കരിവീട്ടി പോലുള്ള രണ്ടു കരങ്ങള്‍ വന്നു അവളെ പൊക്കിയെടുത്തു വാനില്‍ കയറ്റുകയായിരുന്നു.

പിറ്റേന്ന് മുതല്‍ അവളുടെ രാത്രികള്‍ക്ക് ഗുട്കായുടെയും ഡീസലിന്റെ ഗന്ധമുള്ള വിയര്‍പ്പിന്റെയും മണമായിരുന്നു.ലോരിതാവളത്തിലെ വടക്കേ ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ പാന്‍പരാഗ് മണക്കുന്ന തുപ്പലുകല്ദേഹമോട്ടകെ ഒഴുകുമ്പോലുമ് അവള് കരഞ്ഞില്ല..താന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷയാണിത് എന്ന് വിശ്വസിച്ചു.ആ ജീവിതവുമായി പൊരുത്തപ്പെട്ടു......പാന്മാസാല്യുടെ ഗന്ധമില്ലാത്ത പകലുകള്‍ അവളെ മടുപ്പിച്ചു.

കഴിഞ്ഞ മാസം ആദ്യം ചോര തുപ്പിതുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ പോയതായിരുന്നു.ടെസ്റ്റ്‌ കള്‍ക്കൊടുവില്‍ ഡോക്ടര്‍ പറഞ്ഞു അവള്‍ക്കു എച്ച് ഐ വി പോസ്ട്ടിവ് ആണെന്ന്.പിന്നെടെന്തോക്കെയോ അദ്ദേഹം പറയുന്നുണ്ടായിരുന്നു.ഒന്നും കേട്ടില്ല.കേള്ക്കനമെനുണ്ടായിരുന്നില്ല.ചോര തുപ്പന്‍തുടങ്ങിയ കഥ ലോറി താവളം പരക്കെ അറിഞ്ഞു കഴിഞ്ഞു."ഇനി നീ ഇവടെ വേണ്ട".തടിച്ചി പറഞ്ഞു.ആറും നിന്നെ തേടി വരില്ല.കാശ് തരാം...എവ്ടെയന്നു വെച്ചാല്‍ നീ പൊയ്ക്കോ..."ഇന്ന്ആവ്ടെ നിനിറങ്ങി....എങ്ങോട്ടെന്നില്ലാതെ.

ബസ് ഇടക്കേതോ സ്റ്റോപ്പില്‍ നിര്‍ത്തി.വീണ്ടും പുറപ്പെട്ടു. അടുതാരോ വന്നിരുന്നതരിഞ്ഞു കണ്ണ് തുറന്നു. ഒരു പാമ്പ്..കൂടെ മൂന്ന് കുഞ്ഞുങ്ങളും...ഓമനത്തമുള്ള കുഞ്ഞുങ്ങള്‍ ..ഒന്നിനെ എടുത്തു സാരിക്കുള്ളില്ലോടെ ഗുട്ക മണക്കുന്ന മാരിടതിലേക്ക് വെച്ച്....തനിക്കുള്ളിലും അമ്മയോ?പുച്ഛത്തോടെ ചിരിച്ചു...മുന്‍സീറ്റില്‍ ഇപ്പോള്‍ യുനിഫോമിട്ട ഒരു പാമ്പ് വാലില്‍ മൊബൈല്‍ ഫോണ തിരുകിയ മറ്റേ പാമ്പിന്റെ ദേഹതോടോട്ടി കിടക്കുന്നു.മറ്റേ പാമ്പിന്റെ തല യുനിഫോമിന്റ ഉള്ളില്‍ ഇഴഞ്ഞു നടക്കുന്നു...വര്‍ഷങ്ങള്‍ക്കു മുന്നേ അവളും ഇങ്ങനെ ആയിരുന്നുഅല്ലോ...
പിറകിലെ സീറ്റില്‍ ചില്ലറ എന്നല്‍ മതിയാക്കി പത്തി ബാഗിനുള്ളില്‍ വെച്ച് ഒരു പാമ്പ് കിടന്നുറങ്ങുന്നു.മറ്റെല്ലാ സീറ്റിലും ഉണ്ട് ഒറ്റക്കും ഇണയായും അനേകം പാമ്പുകള്‍.

വീണ്ടും കണ്ണടച്ച്.ബസ് നിര്‍ത്തുമ്പോള്‍ കണ്ടക്ടര്‍ വിളിക്കുമായിരിക്കും.
പിന്നീട് കണ്ണ് തുറന്നപ്പോലെക്കും നേരം നന്നായി വെളുത്തിരുന്നു.ഒരു രാത്രി മുഴുവന്‍ ഓടിയ കിതപ്പോടെ ബസ് ഏതോ കയറ്റം കയറുന്നു. പാമ്പുകളെ ഒന്നിനെയും കാണാനില്ല.ആ പെണ്‍കുട്ടിയും യുവാവും ഇടക്കെപ്പോഴോ ഇറങ്ങി എന്ന് തോന്നുന്നു.പിറകിലത്തെ ലോങ്ങ്‌ സീറ്റില്‍ കണ്ടക്ടര്‍ ബാഗ് തലക്കടിയില്‍ വെച്ച് കിടന്നുറങ്ങുന്നു.മറ്റൊരു സീറ്റില്‍ വേറെ ഒരാളും...കാക്കിയിട്ട....ഡ്രൈവര്‍ അല്ലെ അത്.....ആന്തലോടെ ഓര്‍ത്തു.... അപ്പോള്‍ ബസ് ഓടിക്കുന്നത്........?ചാടിയെഴുന്നേറ്റു മുന്നിലേക്കോടി... സ്ടിയരിംഗ് വീല്‍ തനിയെ കറങ്ങുന്നു ....... സീറ്റില്‍ കീരിയോടോത്തു ഇണ ചേരുന്ന പാമ്പും ...

Saturday, May 21, 2011

എന്റെ കഥ.

നനുത്ത മണ്ണ് ദേഹത്ത് വീണപ്പോള്‍ എന്റെ കണ്ണൊന്നു പിടഞ്ഞു.അടഞ്ഞ കണ്പോലകല്‍ക്കപ്പുറത്തു കരഞ്ഞുകലങ്ങിയആ രണ്ടു മുന്തിരി കണ്ണുകള്‍ എനിക്ക് വ്യക്തമായി കാണാമായിരുന്നു ; കണ്ണുനീര്‍ ഒലിച്ചിറങ്ങിയ കവിള്‍ത്തടങ്ങളും.


"വള,മാല,,ചാന്തു,കമ്മല്‍,ഓയ്‌....."പിറവികൊണ്ട അന്ന് മുതല്‍ ഞാന്‍ കേള്‍ക്കുന്ന ശബ്ദം അതായിരുന്നു.ഒരുവലിയ ഉന്തു വണ്ടിയില്‍ കൌമാരക്കാരീ മുതല്‍ മദ്ധ്യവയസ്കര്‍ വരെ ആവശ്യപപെടുന്ന അലങ്കാര വസ്തുക്കല്ക്കിടയില് കൊച്ചു കുട്ടികള്‍ക്കായി ഞങ്ങളും സ്ഥാനം പിടിച്ചിരുന്നു .പക്ഷെ എന്റെ കണ്ണുകള്‍ക്ക്‌ കടലിന്റെയോ തേയ്ക്കാത്ത ചുമരില്‍ തൂങ്ങി പുഞ്ചിരിക്കുന്ന ചേച്ചിയുടെ കണ്ണുകളുടെയോ നീലിമയോ ഇല്ലാതിരുന്നത് കൊണ്ടാകാം ആരും വാങ്ങാതെ എന്നും "വള,മാല,ചാന്ത്,കമ്മല്‍ ഊയ്‌..."വിളികള്‍ക്ക് മാത്രമായുള്ള ലോകത്ത് ഒതുങ്ങേണ്ടി വന്നത്.


ഇന്നലെ പതിവുപോലെ "വള ,മാല, ചാന്തു ,കമ്മല്‍ ഓയ്........." വിളി കേട്ടുനര്ന്നതായിരുന്നു .പുറത്തുള്ള കാഴ്ചകള്‍ കണ്ടു ഉന്തുവണ്ടിയില്‍ ചെറിയൊരാലസ്യതോടെക്കിടക്കുമ്പോള്‍ പെട്ടന്ന് വണ്ടിക്കൊരിളക്കവും ഞാന്‍ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.വണ്ടിയില്‍ ഞാന്‍ ഇല്ലാത്തത് അറിയാതെ അകന്നകന്നു പോകുന്ന "വള,മാല,ചാന്ത്‌,കമ്മല്‍ ഓയി......."വിളികള്‍ കേട്ട് നാഭിയില്‍ സ്പര്‍ശിച്ചാല്‍ പാട്ടുപാടുന്ന ഞാന്‍ കരച്ചില്‍ മൌനമാക്കി റോഡില്‍ കിടന്നു.

പെട്ടന്നായിരുന്നു മുന്തിരി പോലുള്ള ആ കണ്ണുകള്‍ ഞാന്‍ കണ്ടത് . കരിവലയിട്ടിരിക്കുന്ന രണ്ടു കുഞ്ഞിക്കൈകള്‍ എന്നെ എടുത്തു ഒരിടത്തേക്ക് പോയി.എന്റെ ഉടമസ്ഥന്റെ വീട് പോലെ ഓലമേഞ്ഞ ,ഇടയ്ക്കിടെ ആകാശക്കീര് കാണാന്‍ പറ്റുന്ന ഒരു കൊച്ചു വീട്.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതത്തിന്റെ സ്വപ്നത്തിലേക്ക് ഊളിയിട്ടു.ആ മുന്തിരിക്കന്നുകള്‍ എന്റെ കണ്ണിന്റെ അഭംഗി ശ്രദ്ധ്ച്ചിട്ടില്ലായിരിക്കാം..അല്ലെങ്കില്‍ കൊച്ചുടുപ്പുകള്‍ തുന്നിതന്നുഎന്നെ മാറോടു ചേര്‍ത്ത് ഉണ്നില്ലായിരുന്നു...ഉറങ്ങില്ലയിരുന്നു....ഉണരില്ലായിരുന്നു..


ഇന്നലത്തെ ദിവസം എനിക്കൊരിക്കലും മറക്കാനാകില്ല.എന്റെ നാഭിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ആ പാട്ട് സൂത്രത്തെ മുന്തിരികണ്ണുകള്‍ കണ്ടിട്ടില്ലെന്ന് തോന്നി.ചുണ്ടുകള്‍ക്കിടയില്‍ എന്റെ ഉടമസ്ഥന്‍ (പഴയ)വലിക്കുന്ന കാജാ ബീഡി പോലെ എന്തോ ഒന്ന് തിരുകി കയറ്റി എന്നെ പാടിക്കാന്‍ നോക്കിയപ്പോള്‍ ഒത്തിരി വേദനിച്ചു.വായ തുറക്കാനറിയാത്ത ഞാന്‍ എങ്ങനെ എന്റെ പാട്ട് സൂത്രം കാണിച്ചു കൊടുക്കാനാണ്.പല പല 'ഗിമ്മിക്കുകള്‍ '(എന്റെ പഴയ ഉടമസ്ഥന്റെ വായില്‍ നിന്നും കിട്ടിയതാണ്)കാട്ടി എന്നെ പാടിക്കുവാന്‍ നോക്കുകയായിരുന്നു പകല്‍ മുഴുവന്‍.


രാത്രി;പുതിയ ഉടുപ്പൊക്കെ ഇട്ടു മുന്തിരി കണ്ണിന്റെ ദേഹത്തോടോട്ടി മധുരമുള്ള ജീവിതത്തിന്റെ സ്വപ്നവും പേറി ഉറങ്ങിക്കിടക്കുകയായിരുന്നു ഞാന്‍.എന്തോ ഉടക്കുന്ന മാതിരീ ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത് .പാത്രങ്ങള്‍ തെറിച്ചു വീഴുന്നതായിരുന്നു അത്.മുന്തിരികണ്ണിന്റെ അച്ഛന്‍ തന്നെയാണോ എന്ന് ഞാന്‍ ഇപ്പോഴും സംശയിക്കുന്ന ഒരാള്‍....കാലുകള്‍ തറയില്‍ നൃത്തം വെക്കുന്നുണ്ടായിരുന്നു.പാത്രങ്ങള്‍ എരിഞ്ഞുടക്കുകയാണ്.ഞാന്‍ ഒരു പുതിയ കാഴ്ച്ചയുടെ അമ്ബരപ്പിലായിരുന്നു.മുന്തിരി കണ്ണിന്റെ കരച്ചില്‍ കേട്ടപ്പോള്‍ എന്റെ ഭംഗിയില്ലാത്ത കണ്ണുകള്‍ നനഞ്ഞു തുടങ്ങി.എന്നാല്‍ കണ്ണിലും ചുണ്ടിലും കവിളത്തും പൂശിയിരിക്കുന്ന ചായം മാഞ്ഞു പോകാതിരിക്കാന്‍ ആ കണ്ണ് നീര്‍ ഞാന്‍ വറ്റിച്ചു കളഞ്ഞു.

അമ്പരപ്പിന്റെ തുറിച്ച കണ്ണുകളുമായി കിടക്കുന്ന എന്റെ പാട്ട് സൂത്രം പെട്ടന്നായിരുന്നു ഒച്ചയിടാന്‍ തുടങ്ങിയത്.വേദനകൊണ്ട് നോക്കിയപ്പോള്‍ എന്റെ നാഭിയില്‍ ചവിട്ടി നിന്ന് നൃത്തം വെക്കുന്നു മുന്തിരി കണ്ണിന്റെ അച്ഛന്‍.ആദ്യമായി ഞാന്‍ പാടിയ പാട്ട് ഒരു അലര്‍ച്ചയായിരുന്നു.പിന്നെ പിന്നെ ഒരു തേങ്ങലായി മാറി.എന്നെ പകച്ചു നോക്കുന്ന മുന്തിരി കണ്ണ്;കരഞ്ഞു ബഹളം വയ്ക്കുന്ന അവളുടെ അമ്മ..താണ്ടവം ചവിട്ടുന്ന അവളുടെ അച്ഛന്‍...എല്ലാം എനിക്ക് പുതിയ അനുഭവമാണ്.എന്നും തലോടി മാത്രം ഉറക്കാറുള്ള എന്റെ പഴയ ഉടമസ്ഥനെ ഞാനോരുവേല ഓര്‍ത്തുപോയി.ആ ഓര്‍മ്മകള്‍ക്കിടയില്‍ എന്നെ ആരോ പൊക്കിയെടുത്തു റോഡിലേക്ക് വലിച്ചെറിഞ്ഞു.."കശ്മലന്‍"മുന്തിരി കണ്ണിന്റെ അച്ഛന്‍ എന്റെ കണ്ണിന്റെ അഭംഗി കണ്ടിട്ടായിരിക്കണം എന്നെ വലിച്ചെറിഞ്ഞത്.എന്റെ സൌന്ദര്യമില്ലായ്മയില്‍ ഞാന്‍ കുറച്ചൊന്നുമല്ല ദു:ഖിച്ചത് ....എന്നെ ഓടി വന്നു കോരിയെടുത്തു പുണര്‍ന്ന മുന്തിരി കണ്ണിന്റെ സ്നേഹത്തില്‍ എന്റെ വേദന ഞാന്‍ മറന്നു.വീണ്ടും വീണ്ടും എന്തൊക്കെയോ ദേഹത്ത് വന്നു വീണു കൊണ്ടിരിന്നു.അസഹ്യമായ വേദനയും തോന്നി.എന്റെ കാലുകള്‍ രണ്ടായി പിളര്ന്നോ?തലമുടി വേറെ ആയോ? - എനിക്ക് ഭംഗി നല്‍കുന്നത് എന്റെ സ്വര്‍ണത്തലമുടി മാത്രമായിരുന്നു.എന്റെ വളയനിയാത്ത കൈകളില്‍ എന്തോ ഒന്ന് പഴുത്തു പോല്ലുന്നുണ്ട്..ഒന്നും മനസ്സിലാകാതെ ആ രാത്രി മുഴുവന്‍ വേദന കടിച്ചു ഞാന്‍ കിടന്നു.

നാഭിയില്‍ ഒരു തുള മാത്രം ബാക്കിയാകി എന്റെ പാട്ടുസൂത്രം എന്നെന്നേക്കുമായി നിലച്ചിരുന്നു.ഒറ്റ രാത്രിയില്‍ മാറിമറിഞ്ഞ എന്റെ ജീവിതം .പുതിയ ഒരു ജീവിതത്തിന്റെ സ്വപ്നത്തെ ഞാന്‍ പന്ത്രണ്ടിഞ്ചു മണ്ണില്‍ കുഴിച്ചു മൂടാന്‍ പരിശ്രമിച്ചു.നേരം പുലര്‍ന്നു ..സൂര്യന്റെ കീര് വെളിച്ചം ഓലപ്പഴുതിലൂടെ ദേഹത്ത് വീണപ്പോള്‍ ഞാന്‍ നാണം മറക്കാന്‍ ഒരു തുണ്ട് തുണിക്ക് വേണ്ടി തിരയുകയായിരുന്നു.വിവസ്ത്രയാക്കപ്പെട്ട എന്നെ നോക്കി കരയുന്ന മുന്തിരികണ്ണ്.

ഒടുവില്‍ എനിക്കെന്റെ നാണം മറക്കേണ്ടി വന്നു.-എന്റെ ഭംഗിയില്ലാത്ത കണ്ണുകള്‍ എന്നേക്കുമായി മൂടിക്കൊണ്ട്.അങ്ങനെ എപ്പോഴോ എന്റെ സ്വപ്നങ്ങല്‍ക്കൊപ്പം ഞാനും പന്ത്രണ്ടിഞ്ചു ഭൂമിയില്‍ അമര്‍ന്നു.


ഇപ്പോഴും എനിക്ക് എന്നെ മൂടിയ മണ്ണിനു അപ്പുറത്ത് ഒരു കടല്‍ മാതിരീ നിറഞ്ഞു കിടക്കുന്ന മുന്തിരി കണ്ണുകളെയും ചെവിയില്‍ വന്നലക്കുന്ന "വള,മാല,ചാന്ത്‌,കമ്മല്‍ ഓയി...."വിളികളെയും കാണാനും കേള്‍ക്കാനും കഴിയുന്നുണ്ട്.ജീവിച്ചു തീര്‍ന്നതിന്റെ ബാക്കിപത്രം പോലെ...



Monday, November 16, 2009

പലപ്പോഴും മനസ്സു നിറഞ്ഞു കവിയുമ്പോള്‍ ഓര്‍ക്കും ഇതെല്ലാം ആരോടെങ്കിലും ഒന്നു പങ്കു വെക്കണം എന്ന്. എന്റെ ചിന്തകള്‍ അത് വിഷാദമാകാം,പ്രണയമാകാം ,വിദ്വേഷമാകാം ,ഒരു പക്ഷെ എന്റെ മൗനവും ......പഠിക്കുന്ന കാലത്തു കഥകളും കവിതകളും എന്റെ കൂട്ടുകാരായിരുന്നു ...എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി ;പക്ഷെ ഞാന്‍ പോലും അറിയാതെ എന്റെ മനസ്സു തളിര്‍ക്കാന്‍ തുടങ്ങിയതെന്നോ .....അറിയില്ല .ഈ നോവ്‌ ഞാന്‍ ഇനി എന്റെ കൂട്ടുകാരുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു .അതെ എന്റെ കഥകള്‍ എന്നിലെ നോവുകളാണ് ,എന്നിലെ പ്രണയമാണ് ,എന്റെ മനസ്സിന്റെ നിലാവാണ്‌ ,എന്നിലെ ഞാനാണ്‌ ....എന്നെ ഇനി നിങ്ങള്‍ക്കും അറിയാം ....
ഞാന്‍ രേവതി .എന്റെ ചിന്തകള്‍ ഇനി നിങ്ങളുടെതും കൂടിയാണ് .....